Translate

Gopal Indian Einstein of 21st Century

രാജ്യത്തിനഭിമാനമായ ഈ 19 കാരനെ നമ്മുടെ യുവതലമുറ കണ്ടുപഠിക്കണം !!

മൂന്നുതവണ നാസയുടെ ഓഫർ നിരസിച്ചു. ഒടുവിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരിട്ട് അമേരിക്കയിലേക്ക് ക്ഷണിച്ചു . ആദരവോടെ അതും നിരസിച്ചു.

" ഞാൻ എന്റെ രാജ്യത്തിനുവേണ്ടി റിസേർച്ച് ചെയ്യാൻ തീരുമാനിച്ചു " എന്ന മറുപടികേട്ട് ഡൊണാൾഡ് ട്രംപിന് യുവാവിനെ അഭിനന്ദിക്കാതിരിക്കാനായില്ല...

ബീഹാറിലെ ഭാഗൽപ്പൂരിലുള്ള ധ്രുവ്‌ഗഞ്ച് നിവാസി ഗോപാൽ എന്ന 19 കാരനായ യുവശാസ്ത്രജ്ഞനാണ് ഇന്ന് നിരവധി ഗവേഷണങ്ങളിലൂടെ രാജ്യത്തിന്റെ യശസ്സുയർത്തിയിരിക്കുന്നത്.ഓരോ വർഷവും ശാസ്ത്രകുതുകി കളായ 100 കുട്ടികൾക്കുവീതം പ്രോത്സാഹനവും സഹായവും നൽകാനാണ് ഗോപാലിന്റെ തീരുമാനം. ഗോപാൽ ഇന്ന് ലോകത്തെ അറിയപ്പെടുന്ന യുവ ശാസ്ത്രജ്ഞനാണ്.

ഇതുവരെ 8 കുട്ടികളുടെ കണ്ടുപിടുത്തങ്ങൾക്ക് പ്രൊവിഷണൽ പേറ്റന്റ് നേടിക്കൊടുക്കാൻ ഗോപാലിന്‌ കഴിഞ്ഞിരിക്കുന്നു. ഡെഹ്റാഡൂണിലെ സർക്കാർ വക ഗ്രാഫിക് ഇറാ ഇൻസ്റ്റിറ്റ്യൂട്ട് (Government Graphic Era Institute, Dehradun.) ന്റെ ആധുനിക ലാബിലാണ് ഇപ്പോൾ ഗോപാൽ തന്റെ പരീക്ഷണഗവേഷണങ്ങൾ നടത്തിവരുന്നത്.

സ്വന്തമായി ഒരു ലാബ് തയ്യാറാക്കി ജന്മനാടായ ജാർഖണ്ഡിൽ ഗവേഷണങ്ങൾ തുടരാനാണ് ഈ യുവ ശാസ്ത്രജ്ഞന്റെ ആഗ്രഹം.

ഗോപാൽ, ഭാഗൽപ്പൂരിലെ തുളസീനഗർ മോഡൽ ഹൈസ്‌കൂളിൽ നിന്നാണ് പ്ലസ് 2 പാസ്സായത്. 10 -)o ക്ലാസ്സിൽ പഠിക്കുമ്പോൾ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ചെറുപ്രായത്തിൽത്തന്നെ പഴത്തിന്റെ (Banana) ബയോ സെൽ ആവിഷ്ക്കാരത്തിലൂടെ കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രാലയത്തിന്റെ Inspire Award കരസ്ഥ മാക്കുകയുണ്ടായി.

2017 ൽ പ്രധാനമന്ത്രിയെ നേരിൽക്കണ്ടതോടെ ഗോപാലിന്റെ ഗവേഷണങ്ങളുടെ ഗതിതന്നെ മാറുകയാ യിരുന്നു. ഗോപാലിന് National Innovation Foundation (NIF) അഹമ്മദാബാദിൽ കൂടുതൽ പഠനത്തിനും ഗവേഷണ ത്തിനുമായി അവസരമൊരുക്കപ്പെട്ടു. അവിടെ അദ്ദേഹം 6 പുതിയ കണ്ടുപിടിത്തങ്ങൾ നടത്തി ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിച്ചുകളഞ്ഞു. അതോടെയാണ് നാസയുടെയും ട്രമ്പിന്റെയും വിളികൾ വന്നെത്തിയത്.

ഇന്ന് ഗോപാലിന്റെ പേര് ലോകത്ത് അറിയപ്പെടുന്ന 30 സ്റ്റാർട്ടപ്പ് ശാസ്ത്രജ്ഞരിൽ ഒരാളായി ഉൾപ്പെടുത്ത പ്പെട്ടിരിക്കുന്നു. 2020 ഏപ്രിലിൽ അബുദാബിയിൽ നടക്കാൻപോകുന്ന ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ മഹാസമ്മേളനത്തിലെ (Science Fair ) മുഖ്യപ്രഭാഷകൻ (chief speaker) ഗോപാൽ ആണെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഔന്നത്യം നാം മനസ്സിലാക്കുന്നത്.

മനസ്സിലുരുത്തിരിയുന്ന ആശയങ്ങളിലൂടെ പുതിയ പുതിയ ഗവേഷണങ്ങൾക്കും അതുവഴി ലോകത്തിനു തകുന്ന നൂതനമായ കണ്ടുപിടിത്തങ്ങൾക്കും ജീവിതം തന്നെ സമർപ്പിച്ചിരിക്കുന്ന ഗോപാലിന്റെ പല ആവിഷ്ക്കാരങ്ങളും ഇന്ന് ലോകപ്രസിദ്ധമാണ്.

ഗോപാലിനെ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ നാസ നടത്തിയ രണ്ടു ശ്രമങ്ങളും പരാജയമായപ്പോൾ മൂന്നാമത് അവരുടെ ടീം നേരിട്ട് അദ്ദേഹത്തെ കാണാനെത്തുകയായിരുന്നു. എന്നാൽ നാസയുടെ മൂന്നാം ശ്രമത്തിലും അവർക്കു നിരാശയായിരുന്നു ഫലം. ഇന്ത്യ വിട്ടുപോകാൻ ഗോപാൽ ഒരുക്കമല്ലായിരുന്നു. മാത്രമല്ല ബുദ്ധിമാന്മാരായ കുട്ടികളെ സ്‌കൂളുകളിൽത്തന്നെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അവരെ അറിയിച്ചു..

ഒടുവിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള വിളിയുമെത്തി. അമേരിക്കയ്ക്ക് ചേക്കേറിയാൽ ഓഫറുകളുടെ പെരുമഴയായിരുന്നു വാഗ്ദാനമായി നൽകപ്പെട്ടത്. പക്ഷേ ഗോപാൽ തന്റെ തീരുമാനത്തിൽനിന്ന് അണുവിട വ്യതിചലിച്ചില്ല. ഇന്ത്യൻ മണ്ണുവിട്ട് എവിടെയും പോകാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.

എന്റെ നാടിനെയും എന്റെ ജനങ്ങളെയും സേവിക്കുകയാണ് എന്റെ ലക്ഷ്യം ഒപ്പം പുതുതലമുറയ്ക്ക് ശരിയായ മാർഗ്ഗനിദ്ദേശം നൽകുക എന്നത് കർത്തവ്യവും.ഇതായിരുന്നു ഗോപാലിന്റെ മറുപടി.

ഗോപാൽ നാടിന്റെ അഭിമാനമാണ്.യുവതലമുറയ്ക്ക് അദ്ദേഹത്തിൽനിന്ന് പ്രേരണയുൾക്കൊള്ളാൻ ഏറെയുണ്ട്.നാടിന്റെ മുഖച്ഛായതന്നെ മാറ്റാനുതകുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കണ്ടുപിടിത്തങ്ങളും.

ഗോപാലിന്റെ പ്രമുഖ കണ്ടുപിടുത്തങ്ങൾ ഇവയാണ് :-

1 . പേപ്പർ ബയോ സെൽ - (Paper Bio Cell) വേസ്റ്റ് പേപ്പറിൽ നിന്നും വൈദ്യുതി.

2 . ഗോപോനിയം അലോയ് - (Goponium Alloy) ഈ പദാർത്ഥം ഏതു ചൂടിനേയും ആഗീരണം ചെയ്യാൻ കഴിവുള്ളതാണ്.സൂര്യനിലേക്കുള്ള ഭാവിഗവേഷണപേടകങ്ങൾക്ക് ഈ ലോഹം ഉപകാരപ്രദമാകും.

3 . ജി സ്റ്റാർ പൌഡർ - (G Star Powder) ഇതിന് 5000 ഡിഗ്രി സെലീഷ്യസ് ചൂടിനെ താങ്ങാനുള്ള കപ്പാസിറ്റിയുണ്ട്.

4 . ഹൈഡ്രോ ഇലക്ട്രിക് ബയോ സെൽ - (Hydro Electric Bio Cell) ഈ ഉപകരണം വഴി 50000 വോൾട്ട് വൈദ്യുതി സ്റ്റോറേജ് ചെയ്യാൻ കഴിയുന്നതാണ്.

5 . സോളാർ മൈൽ - (Solar Mile ) സോളാർ - വിൻഡ് എനർജിയുടെ സമ്മിശ്രാശേഖരം. പകൽ സോളാർ ,രാത്രി വിൻഡ് .രണ്ടു കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചാലും വൈദ്യുതി ഉൽപ്പാദനം നടക്കും.

6 . ഗോപാലസക - (Gopalasaka ) ന്യൂക്ലിയർ അറ്റാക്കുമൂലമുള്ള റേഡിയേഷൻ ഇല്ലാതാക്കുന്ന ഡിവൈസ്. 5 വർഷംകൊണ്ട് റേഡിയേഷൻ പൂർണ്ണമായും ഇല്ലാതാക്കാം. ഇപ്പോഴത്തെ അവസ്ഥയിൽ 100 വർഷം കഴിഞ്ഞാലും റേഡിയേഷൻ ഇല്ലാതാകയുന്നില്ല.

7 . ബനാന നാനോ ഫൈബർ ആൻഡ് ക്രിസ്റ്റൽ - (Banana Nano Fiber and Crystal) വാഴനാരിൽ നിന്ന് ഫൈബർ ഉണ്ടാക്കുക, അതുവഴി ഡയപ്പറുകൾ,ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ,ഫയൽ കവറുകൾ, വാഴത്തണ്ടിൽ നിന്നുള്ള നീരുപയോഗിച്ച് ജെൽ , ഹെയർ ഡൈ,ഇലക്ട്രിക് ബാറ്ററി, വാഴയില ഉപയോഗിച്ച് ടിഷ്യു പേപ്പർ, കൊണ്ടുള്ള ഇഷ്ടിക എന്നിവ അനായാസം നിർമ്മിക്കാവുന്നതാണ്.

8 . ബയോ ഡീഗ്രെഡബിൾ പ്ലാസ്റ്റിക് - (Biodegradable Plastic) വാഴത്തണ്ടിൽ നിന്ന് പ്ലാസ്റ്റിക് നിർമ്മിക്കുക. ഇതുകൊണ്ടുള്ള സഞ്ചികളും വസ്തുക്കളും ഉപയോഗപ്രദവും വിലകുറഞ്ഞതുമാണെന്നതുകൂടാതെ ഇവ അനായാസം മണ്ണിൽ അലിഞ്ഞുചേരുന്നവയുമാണ്.

ഗോപാൽ തന്റെ ലാബിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്.കേവലം 19 വയസ്സുള്ള ഗോപാലിന്റെ ഓരോ നേട്ടങ്ങളും ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.രാജ്യത്തിനഭിമാനമായ ഈ യുവാവ് ഇനിയും നേട്ടങ്ങളിലൂടെ ഔന്നത്യങ്ങൾ കീഴടക്കട്ടെ എന്ന് നമുക്കാശംസിക്കാം. (DB,Smart, DBP,Mail)

Information collected from reliable internet sources 

Sudesh DJV writes on contemporary subjects in the form of Articles and poems which are in the interest of the Nation in particular and for Mankind in general.

Comments

Popular posts from this blog

Mi Life Mi Style My Lifestyle Marketing Pvt Ltd

Delhi bus Gang rape Case A Petition

Animal's Emotions Revealed

GOVT COLLEGE CHITTUR STUDENTS TRYST FOR SHARING VIEWS ,INFORMATIONS AND KEEPING IN TOUCH

SAHAJA YOGA -SAHAJI FAMILY'S TRYST FROM ACROSS THE GLOBE

Best Property Consultant of Indore: Sudesh DJV 9826358281

Mysterious Shivlingam found under Neem tree

HEALTH TIPS TRYST FOR HEALTH CONSCIOUS PERSONS

Why Modi is Best and Must for 2019

TALENT VIDEOS from Sudesh DJV Video collections