Translate

Vidhyasagar Gurumurthi's reply to Kerala CM

https://www.facebook.com/100004593228738/posts/1501329126696847/

"ഏതു വേദമാണ് മുസ്ലിങ്ങളെയും, ക്രിസ്ത്യാനികളെയും, കമ്യൂണിസ്റ്റുകളെയും പുറത്താക്കണമെന്നു പറയുന്നത് ?....." മുഖ്യമന്ത്രിക്കുള്ള മറുപടി -

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ചോദിച്ച ഒരു ചോദ്യമാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.
ചോദ്യത്തിന്റെ ഉൾക്കാമ്പ് ഹിന്ദുക്കളുടെ ഏതു വിശുദ്ധ ഗ്രന്ഥത്തിലാണ് ഇത്തരം ഒരു ആഹ്വാനമുള്ളത് എന്നതാണ്.

ഒരു മുസ്ലിം മതപുരോഹിതനോ, ക്രിസ്ത്യൻ പാതിരിയോ അല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതു ചോദിച്ചിരിക്കുന്നത് എന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു.ഒപ്പം കേരളത്തിന്റെ മുഖ്യമന്ത്രി ആരെയൊക്കെ പ്രതിനിധീകരിക്കുന്നു എന്ന കാതലായ ചോദ്യവും ഉയരുന്നു.

വേദം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ഒരു മതത്തിന്റെ പ്രാമാണിക ഗ്രന്ഥം എന്ന അർത്ഥത്തിലാണല്ലോ. CAA യുടെ പശ്ചാത്തലത്തിൽ ഒരു അന്യ-മതക്കാരനെയും പുറത്താക്കുവാൻ ഈ നാട്ടിലെ ഹിന്ദു മുതിരുകയില്ലെന്നും, അക്ഷരാഭ്യാസമുള്ള ആരും CAA അത്തരത്തിൽ വ്യാഖ്യാനിക്കില്ലെന്നും ഞങ്ങൾക്ക് നൂറു ശതമാനം വിശ്വാസമുണ്ട്.

പക്ഷേ, ഞങ്ങൾക്ക് താങ്കളോടും, താങ്കളുടെ പാർട്ടിയോടും ചില ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്. അത് ഞങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളെയും, നാട്ടാ-ചാരങ്ങളെയും മുൻ-നിർത്തിയുള്ളതാണ്.

 1957 മുതൽ താങ്കളുടെ പാർട്ടിയുടെ പ്രധാന അജണ്ട "അന്ധവിശ്വാസ നിർമാർജനം'' എന്ന ഓമനപ്പേരിൽ ഹിന്ദുക്കളുടെ നിർദ്ദോഷമായ ആചാരാനുഷ്ഠാനങ്ങളെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി-വിളിക്കലും, വഴി തടയലുമാണെന്ന് താങ്കളുടെ പാർട്ടി രേഖകൾ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ്. ഗണപതിയെ കുരിശിൽ തറച്ചതും, ശ്രീനാരായണ ഗുരുവിനെ കഴുത്തിൽ കയർ കെട്ടി-വലിച്ചതുമായ പാർട്ടി പരിപാടികൾ ഈ നാട്ടിലെ അസംഘടിതനായ ഹിന്ദു കണ്ണീരോടെ കണ്ടു നിന്നുവല്ലോ.

ഞങ്ങളുടെ വിദ്യാദേവതയായ സരസ്വതീദേവിയെ നഗ്നയാക്കി വരച്ച MF .ഹുസൈന് പട്ടും വളയും കൊടുത്ത് ആദരിക്കുകയാണ് താങ്കളുടെ പാർട്ടി ചെയ്തത്.അതേ സമയം, തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള വിഭാഗം അധ്യാപകനായ ജോസഫ് മാഷ്  "മുഹമ്മദ് " എന്ന പേരുള്ള ഒരു നാടക കഥാപാത്രത്തെ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തി എന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബം ഇസ്ലാമിക ഭീകരവാദികളാൽ തകർത്തെറിയപ്പെട്ടിട്ടും താങ്കളും, താങ്കളുടെ പാർട്ടിയും മൗനം നുണഞ്ഞ് ജിഹാദികളെ അഴിഞ്ഞാടാൻ അനുവദിക്കുകയല്ലേ ചെയ്തത്?

ഒരു അധർമ്മം നടമാടുമ്പോൾ ധർമ്മമേതെന്ന് അറിയാമായിരുന്നിട്ടും കൈയും കെട്ടി നോക്കി നിൽക്കുന്നത് സാക്ഷാൽ ഭീഷ്മാചാര്യനാണെങ്കിലും ശരശയ്യയിൽ കിടന്ന് യാതന അനുഭവിക്കേണ്ടി വരുമെന്ന് ഞങ്ങളുടെ മഹാഭാരതം പഠിപ്പിക്കുന്നു. താങ്കളുടെ വിദ്യാഭ്യാസ വകുപ്പിൻ കീഴിലല്ലേ കുരുന്നുകളെക്കൊണ്ട് "മതമില്ല" എന്ന് സ്കൂൾ രേഖകളിൽ എഴുതിക്കാൻ പുറപ്പെട്ടത്? ആരാണ് ആ ഉറപ്പ് പാലിച്ചത്? ബഹുഭൂരിപക്ഷം കുട്ടികളും ഹിന്ദുക്കൾ ! അല്ലേ?

ഹിന്ദുക്കളെ അവരുടെ പൈതൃകത്തിൽ നിന്നും അടർത്തിമാറ്റുക എന്നതു മാത്രമായിരുന്നില്ലേ 1957 മുതൽ താങ്കളുടെ പാർട്ടിയുടെ പ്രധാന പരിപാടി? അതിന് ഏത് കേന്ദ്രത്തിൽ നിന്നുമാണ് തിട്ടൂരം വരുന്നതെന്ന് ചിന്തിക്കുന്നവർക്ക് വെളിവാകും. സ്വന്തം ധർമ്മം ഞങ്ങൾക്ക് പെറ്റമ്മയാണ്. സീതയെപ്പോലെ, സതിയെപ്പോലെ, ദ്രൗപദിയെപ്പോലെ. ആ മാതൃ ധർമ്മത്തെ അപമാനിച്ച രാവണൻ വേദ പണ്ഡിതനായിരുന്നു, ദുര്യോധനൻ പാണ്ഡവരുടെ ബന്ധുവും. എന്നിട്ടും ഞങ്ങൾ അവരെ കണക്കിനു ശിക്ഷിച്ചു. പിന്നെയാണോ, ഞങ്ങളുടെ മാതൃ- ധർമ്മത്തെ കിട്ടുന്ന അവസരങ്ങളിലെല്ലാം തെരുവു പ്രസംഗങ്ങളിലും, പ്രവൃത്തികളിലും അവഹേളിച്ചു മാത്രം പരിചയിച്ച കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ??

കശ്മീരിൽ നിന്നും ഇസ്ലാമിക ഭീകരവാദികളാൽ ആട്ടിപ്പായിക്കപ്പെട്ട നിരപരാധികളായ ഹിന്ദുക്കൾക്ക് നീതി വേണ്ടേ? അവരെച്ചൊല്ലി പിണറായി വിജയൻ എന്നെങ്കിലും ഈ നാട്ടിലെ ഇസ്ലാമിസ്റ്റുകളോട് "നിങ്ങളുടെ ഖുർ-ആൻ നിരപരാധികളായ ഹിന്ദുക്കളെ 1921 ലും, തുടർന്ന് 1990ലും, വീണ്ടും 2003ലും അരുംകൊല ചെയ്യുവാനും, അവരുടെ സ്ഥലങ്ങൾ കൊള്ളയടിക്കുവാനും, അവരെ ഓടിക്കുവാനും ആഹ്വാനം ചെയ്യുന്നുണ്ടോ?"  എന്ന് ചോദിക്കുമോ? അതിനുള്ള ധൈര്യം താങ്കൾക്കോ താങ്കളുടെ പാർട്ടിക്കോ ഉണ്ടോ? സഖാവേ, താങ്കളുടെ പാർട്ടി ഹിന്ദുക്കളുടെ ചുമലിൽ പാഞ്ഞു കയറി മാത്രം വിപ്ലവം ഉണ്ടാക്കുന്നത് ഞങ്ങൾ ശബരിമലയിൽ പോലും കണ്ടതല്ലേ?

ഒരു കന്യാസ്ത്രീ മഠത്തിൽ നിരപരാധികളായ കന്യാസ്ത്രീകൾ മലയാളിയായ ബിഷപ്പ് ഫ്രാങ്കോവിനാൽ പീഡിപ്പിക്കപ്പെട്ടു. താങ്കളോ, കമ്യൂണിസ്റ്റ് പാർട്ടിയോ അക്കാര്യം നാളിന്നു വരെ അറിഞ്ഞതായി ഭാവിച്ചിട്ടില്ല. സഭയോടുള്ള വിധേയത്വം തന്നെ കാരണം. ആ കന്യാസ്ത്രീകൾ നീതിക്കുവേണ്ടി തെരുവിൽ നിരാഹാരമിരുന്നപ്പോൾ പിണറായി വിജയൻ " ബൈബിളിൽ എവിടെയാണ് കർത്താവിന്റെ മണവാട്ടിമാരെ പീഡിപ്പിക്കുവാൻ പറഞ്ഞിട്ടുള്ളത് ?" എന്ന ചോദ്യം ചോദിച്ചതായി ഞങ്ങളുടെ ഓർമ്മയിൽ ഇല്ല.

താങ്കളുടെയും, താങ്കളുടെ പാർട്ടിയുടേയും ന്യൂനപക്ഷ പ്രണയം ഹിന്ദു വിരോധമായി ഉടലെടുത്തിട്ട് പതിറ്റാണ്ടുകളായി. അക്കാര്യം ജനങ്ങളോട് തുറന്നു പറഞ്ഞവരിൽ ഭൂരിപക്ഷം പേരെയും താങ്കളുടെ പാർട്ടി കണക്കു വെച്ച് വെട്ടിക്കൊന്ന ചരിത്രമല്ലേ കേരളത്തിലുള്ളത്? മനുഷ്യരെ ആശയ-പരമായ വ്യത്യാസങ്ങൾ തുറന്നു പ്രകടിപ്പിച്ചാൽ വെട്ടിക്കൊല്ലണമെന്ന പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്ന ഏക രാഷ്ട്രിയ പാർട്ടി സി.പി.ഐ (എം) മാത്രമല്ലേ? താങ്കളാണോ, ഇത്ര മര്യാദാ പുരുഷോത്തമന്റെ റോളിൽ ന്യൂന-പക്ഷത്തിന്റെ രക്ഷക്കെത്തുന്നത്? 

ഇന്ത്യയിൽ, നാമെല്ലാവരും ഒരുമിച്ചു ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ നയിച്ച സമരം ഫലപ്രാപ്തിയിലെത്തുന്നതിന് തൊട്ടുമുമ്പ് കേവലം മതവികാരത്തിന്റെ പേരിൽ ഇസ്ലാമിക രാഷ്ട്രം വേണമെന്നു ശഠിച്ചവർ ആരാണ്? എങ്ങനെയാണ് ഇസ്ലാം മതത്തിനു വേണ്ടി രാഷ്ട്രം വിഭജിക്കപ്പെട്ടത്? അത് RSS  കാരണമാണോ? അന്നു BJP ഉണ്ടോ? അതോ, അന്നു മുതലേ സ്വന്തം മതകാര്യം മാത്രം നോക്കുന്ന വിഷവിത്തുകളുടെ പരിശ്രമമായിരുന്നോ വിഭജനത്തിനു പിന്നിൽ? ഇന്ത്യ രണ്ടാക്കി മുറിച്ച ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കിയത് എത്ര ലക്ഷം ഹിന്ദുക്കളെയാണെന്ന് മുഖ്യമന്ത്രിക്ക് വല്ല ബോധ്യവുമുണ്ടോ? അതൊക്കെ ഇസ്ലാമിസ്റ്റുകളുടെ വേദത്തിലുണ്ടോ എന്ന് ഒരിക്കലെങ്കിലും ഉറക്കെ ചോദിക്കുവാൻ താങ്കൾക്ക് ധൈര്യമുണ്ടോ?

രാജ്യം വിഭജിച്ച ഇസ്ലാമിസ്റ്റുകൾക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന താങ്കളുടെ ചോദ്യത്തിന് ഒറ്റ വാക്യത്തിലുള്ള മറുപടി ഇതാണ്.... ഞങ്ങൾ ഹിന്ദുക്കൾ അമ്മയെ കരയിച്ച സ്വന്തം അമ്മാവനെ ഒറ്റയിടിക്കു കാലപുരിയ്ക്കയച്ച ശ്രീകൃഷ്ണനെ കണ്ടാണ് വളർന്നത്. ഗ്രന്ഥം നോക്കിയല്ല, ധർമ്മം നോക്കിയാണ് പ്രതികരണം. അതും മർമ്മം നോക്കിത്തന്നെ! ". 
-വിദ്യാസാഗർ ഗുരുമൂർത്തി.

Information received through reliable internet sources...


Sudesh DJV writes on contemporary subjects in the form of Articles and poems which is in the interest of the Nation in particular and for the Mankind in general.

Comments

Popular posts from this blog

Mi Life Mi Style My Lifestyle Marketing Pvt Ltd

Delhi bus Gang rape Case A Petition

Animal's Emotions Revealed

GOVT COLLEGE CHITTUR STUDENTS TRYST FOR SHARING VIEWS ,INFORMATIONS AND KEEPING IN TOUCH

SAHAJA YOGA -SAHAJI FAMILY'S TRYST FROM ACROSS THE GLOBE

Best Property Consultant of Indore: Sudesh DJV 9826358281

Mysterious Shivlingam found under Neem tree

HEALTH TIPS TRYST FOR HEALTH CONSCIOUS PERSONS

Why Modi is Best and Must for 2019

TALENT VIDEOS from Sudesh DJV Video collections