Translate

Kandath dynasty of Palakkad- History Revisited

സത്യം ചിലയിടത്തെല്ലാം കെട്ടു കഥകളേ-ക്കാൾ സങ്കീർണ്ണവും, വിചിത്രവും, അവിശ്വസനീയവുമായിരിക്കും.. കണ്ടാത്ത് ബസ് സർവ്വീസ് എന്ന പേര് പാലക്കാടിനു ചിരപരിചിതവും നാടിൻ്റെ ഭൂതകാല ചരിത്രത്തോട് ഇഴപിരിക്കാനാകാത്തവണ്ണം ചേർന്നു നിൽക്കുന്നതുമാണ്.... ഏകദേശം 1990കൾ വരെ പാലക്കാടിൻ്റെ നിരത്തുകളെ-യെല്ലാം കീഴടക്കി കൊണ്ടു ജില്ലയിലെമ്പാടും, ഇവിടെ നിന്നു തമിഴ്നാട്ടിലേക്കും സർവ്വീസ് നടത്തിയിരുന്ന കമ്പനിയായിരുന്നു; കണ്ടാത്ത് ബസ് സർവ്വീസ് .... അതിൻ്റെ പ്രഭാവ കാലത്ത് നൂറിലധികം ബസ്സുകളുണ്ടായിരുന്നു കണ്ടാത്തിന്.... ബസ്സ് കമ്പനിയുടമ സുദേവൻ മുതലാളി പാലക്കാട്ടുകാരുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു.... "സുദേവനപ്പുറം ഒരു ദേവനുണ്ടോ?"നാട്ടുകാർക്കിടയിൽ ഇങ്ങനെ ഒരു ചൊല്ലുതന്നെയുണ്ടായിരുന്നു...

Kandath dynasty of Palakkad- History Revisited


വല്ലാതെ പണക്കൊഴുപ്പ് കാണിക്കുന്നവരെ "ഹും എന്താ അവൻ്റെയൊരു നെനപ്പ് ...കണ്ടാത്ത് സുദേവൻ്റെ മകനാണ്ന്നാണ് വിചാരം"..!! എന്നും പറഞ്ഞാണ് പാലക്കാട്ടുകാർ ആക്ഷേപിക്കുക.... ഇങ്ങനെയെല്ലാം നാട്ടുകാർക്ക് പറയാനും പാടാനും മാത്രം വലുപ്പമുണ്ടായിരുന്നു പാലക്കാട് തേങ്കുറുശ്ശിയിലെ കണ്ടാത്തു തറവാട്ടുകാർക്ക് അന്നത്തെക്കാലത്ത് .. പാലക്കാട്, ആലത്തൂർ,ചിറ്റൂർ 3 താലൂക്കുകളിലായി പരന്നു കിടക്കുന്ന ഭൂസ്വത്ത്, നൂറുകണക്കിനു ബസ്സുകളുള്ള കണ്ടാത്ത് ട്രാൻസ്പോർട്ട് കമ്പനി, കണ്ടാത്ത് മണിലെൻഡിങ്ങ് ബാങ്ക്, കണ്ടാത്ത് ബാർ, കണ്ടാത്ത് പെട്രോൾ ബങ്കുകൾ, കണ്ടാത്ത് മാൻപവർ എക്സ്പോർട്സ് ,കണ്ടാത്ത് ടിമ്പേഴ്സ്....... അങ്ങനത്തെ വിപുലമായ ഒരു സാമ്രാജ്യം തന്നെയായിരുന്നു കണ്ടാത്ത്...... വലിയൊരു ഈഴവ കർഷക കുടുംബമായിരുന്ന കണ്ടാത്ത് കുടുംബത്തെ ബിസിനസ്സ് രംഗത്തെ മുടിചൂടാമന്നൻമാരാക്കി വളർത്തിയത് സുദേവൻ്റെ അടങ്ങാത്ത ഇഛാശക്തിയും, കഴിവും സാമർത്ഥ്യവുമായിരുന്നു..... കണ്ടാത്തുകാരുടെ അന്നത്തെ ഒരു നിലവാരം മനസ്സിലാക്കാൻ ഞാനൊരു വിവാഹത്തെ പറ്റി പറയാം ... 1979ലായിരുന്നു സുദേവൻ്റെ ഇളയ മകൻ ഭഗവൽദാസിൻ്റെ വിവാഹം.... ആലപ്പുഴയിൽ ചെമ്മീൻ കയറ്റുമതി വ്യാപാരി സോമൻ മുതലാളിയുടെ മകളായിരുന്നു വധു...... പാലക്കാട് നഗരത്തിൽ കോട്ടമൈതാനം നിറഞ്ഞു കവിഞ്ഞ പന്തലിലായിരുന്നു വിവാഹം.... ഒരു ലക്ഷത്തിനടുത്ത ആളുകളായിരുന്നു 3 ദിവസങ്ങളായി നടത്തിയ വിരുന്നു സദ്യയിൽ വിരുന്നുണ്ടത്.... വിരുന്നുകാർക്ക് ആസ്വദിക്കുവാൻ യേശുദാസും ചെമ്പൈ വൈദ്യനാഥ ഭാഗവതരും അടങ്ങുന്ന സംഗീത പ്രതിഭകളാണ് മൂന്നു ദിവസവും കച്ചേരി നടത്തിയത്..... 10 ലക്ഷം രൂപയും ആയിരം പവൻ സ്വർണ്ണവും ഒരു റോവർ കാറുമായിരുന്നു സുദേവൻ്റെ പുത്രവധുവിന് നൽകി അയക്കപ്പെട്ട സ്ത്രീധനം .....!!!


ഉദയത്തിന് അസ്തമയമുണ്ടല്ലോ? കയറ്റത്തിന് ഇറക്കവും.... 1980 നു ശേഷം കണ്ടാത്ത് ഗ്രൂപ്പിൻ്റെ പതനം ആരംഭിച്ചു... സുദേവൻ മുതലാളിയുടെ ആത്മഹത്യയിൽ നിന്നാണ് അതാരംഭിച്ചത്... 1980 ൻ്റെ ഒടുവിൽ സ്വന്തം തോക്കു കൊണ്ട് തലക്ക് നിറയൊഴിച്ച് സുദേവൻ ജീവിതമവസാനിപ്പിച്ചു.... ഒന്നു രണ്ടു വർഷങ്ങളായി കാൻസർ രോഗം സുദേവനെ കീഴടക്കിയിരുന്നു... ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച ആശുപത്രികളിൽ തന്നെ ചികിത്സ തേടി... പക്ഷെ ഫലമുണ്ടായില്ല.... കാലുകൾ രണ്ടും മുറിച്ചു നീക്കണമെന്ന് സ്വദേശത്തും വിദേശത്തുമുള്ള ഡോക്ടർമാർ ഒരേ സ്വരത്തിൽ പറഞ്ഞു... ആ സാഹചര്യം ഉൾക്കൊള്ളാനോ നേരിടാനോ സുദേവൻ മുതലാളിക്ക് കഴിഞ്ഞില്ല .... കാലുകളില്ലാതെ  ജീവിക്കേണ്ടതില്ലെന്ന് സുദേവൻ നിശ്ചയിച്ചു..... കണ്ടാത്ത് കുടുംബത്തിൻ്റെ നായകൻ അങ്ങനെ സംഭവ ബഹുലമായ തൻ്റെ ജീവിതമുപേക്ഷിച്ച് കാലയവനികക്കുള്ളിൽ പോയി മറഞ്ഞു...

അച്ചൻ്റെ മരണത്തിനു ശേഷം മക്കൾക്കിടയിൽ അന്തഛിദ്രങ്ങൾ ഉടലെടുത്തു .... നാലു മക്കൾക്കും, അമ്മയ്ക്കുമായ് കണ്ടാത്തിൻ്റെ സ്വത്തുക്കളും സ്ഥാപനങ്ങളും അഞ്ചായി വിഭജിക്കപ്പെട്ടു..... അച്ചനെപ്പോലെ അനുഭവസമ്പത്തോ, സാമർത്ഥ്യമോ മക്കൾക്കുണ്ടായിരുന്നില്ല... ബിസിനസ്സ് സംരംഭങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി തകർന്നു.... ബിസിനസ്സ് സംരംഭങ്ങളെ പിടിച്ചു നിർത്താൻ ഭൂസ്വത്തുക്കൾ വിറ്റ് പരിശ്രമിച്ചെങ്കിലും, അതും നഷ്ടപ്പെടാനായിരുന്നു വിധി.... തൊഴിലാളികൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനായി ബസ്സ് സർവ്വീസ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു ...ആത്മഹത്യകൾ പിന്നെയും നടന്നു കണ്ടാത്ത് കുടുംബത്തിൽ .... സുദേവൻ്റെ മകൻ കണ്ടാത്ത് ഹരിദാസ് സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന്; 1986 ൽ മലമ്പുഴ ഗസ്റ്റ്ഹൗസിൽ വച്ച് സ്വജീവനൊടുക്കി... ബിസിനസ്സിലെ പരാജയങ്ങൾ കണ്ടാത്ത് കുടുംബത്തിലെ സമാധാനം പൂർണ്ണമായി തകർത്തു... പിന്നീട് കണ്ടാത്ത് ഭഗവൽദാസിൻ്റെ ഭാര്യയും ആത്മഹത്യയുടെ വഴി തന്നെ തേടി......


ഇനിയാണ് ഈ ദുരന്തകഥയിലെ അവിശ്വസനീയമായ ഭാഗങ്ങൾ വരുന്നത്... ഭഗവൽദാസാണ് പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് കണ്ടാത്ത് ഷോപ്പിങ്ങ് കോംപ്ലക്സ് നിർമ്മിച്ചത്... അമേരിക്കയിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്നുള്ള 3 കോടി വായ്പയടക്കം 10 കോടിയോളം ചിലവിട്ട് 1987ലാണ് നിർമ്മാണമാരംഭിച്ചത്... പക്ഷെ അതു പൂർത്തിയാക്കാൻ അയാൾക്കു കഴിഞ്ഞില്ല ... പണി പൂർത്തിയാകാതെ വർഷങ്ങളോളം കിടന്നു.... ജപ്തിയുടെ വക്കിൽ ഒരു വഴിയുമില്ലാതെയാണ്, ആ കോംപ്ലക്സ് കേരളത്തിലെ തന്നെ വലിയൊരു ബിസിനസ്സ് ഗ്രൂപ്പായ പാർകോ ഗ്രൂപ്പിനു കൈമാറിയത്.... ആ വസ്തു കയ്യിലെത്തിയതും പാർക്കോ ഗ്രൂപ്പിനു കഷ്ടകാലം ആരംഭിച്ചു.... പാർക്കോ ഗ്രൂപ്പിൻ്റെ മുതലാളി പാറക്കോട്ടിൽ കുമാരനും അനുജൻ വിജയനും, മകനും, മാനേജരുമെല്ലാം അബ്കാരി മുന്നയുടെ കൊലപാതകക്കേസിൽ CBlയുടെ വലയിൽ കുടുങ്ങി..... കേസിൽ പെട്ട് പാർക്കോ ഗ്രൂപ്പിൻ്റെ സ്വത്തുക്കൾ ഒന്നൊന്നായ് കൈമോശം വന്നു .... ഉടമകൾക്ക് ജയിലിൽ പോകേണ്ടിയും വന്നു ....ഒരു ഗത്യന്തരവുമില്ലാതെയാണ് പാർക്കോ ഗ്രൂപ്പ് ആ കോംപ്ലക്സും ബാറും സൂര്യാ ഗ്രൂപ്പിനു വിറ്റത്...... ആ വസ്തു കയ്യിൽ വന്നതിനു പിന്നാലെ സൂര്യാ ഗ്രൂപ്പും അതിൻ്റെയുടമ ചാക്കു രാധാകൃഷ്ണനും നിരവധി കേസുകളിൽ കുടുങ്ങി..... മലബാർ സിമൻ്റ്സിലെ അഴിമതിക്കേസ്, മലബാർ സിമൻ്റ്സിലെ കമ്പനി സെക്രട്ടറി V ശശീന്ദ്രനും 2 മക്കളും കൊല ചെയ്യപ്പെട്ട കേസ്, മലബാർ സിമൻ്റ്സ് വണ്ടികളിൽ സ്പിരിറ്റ് കടത്തിയ കേസ് എന്നിവകളിൽ ചാക്കു രാധാകൃഷ്ണൻ ഇന്നും പ്രതിസ്ഥാനത്താണ്.... സൂര്യാ ഗ്രൂപ്പാകട്ടെ തകർച്ചയുടെ വക്കിലും...... ഇതെങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ... എനിക്കറിഞ്ഞുകൂടാ .... അതെ ഒരുപാടു വർഷങ്ങളായി ഇതു സൂക്ഷ്മമായി പഠിക്കുന്ന ഞാൻ വിനയത്തോടെ പറയുന്നു.... ഉള്ളതു പറഞ്ഞാൽ എനിക്കൊന്നും മനസ്സിലാകുന്നില്ല..

വാൽ: കണ്ടാത്ത്  തറവാട് ഇന്ന് ഒരു പൈതൃകറിസോർട്ടാണ്.... ഇവിടെ വച്ചാണ് സിനിമാനടൻ പൃഥ്വിരാജ് വിവാഹിതനായത്...
Author unknown.

Collected the article from reliable internet sourse. 

Kandath dynasty of Palakkad- History Revisited


Sudesh DJV writes on contemporary subjects in the form of Articles and poems which are in the interest of the Nation in particular and for Mankind in general.

Comments

Popular posts from this blog

Mi Life Mi Style My Lifestyle Marketing Pvt Ltd

Delhi bus Gang rape Case A Petition

Animal's Emotions Revealed

GOVT COLLEGE CHITTUR STUDENTS TRYST FOR SHARING VIEWS ,INFORMATIONS AND KEEPING IN TOUCH

SAHAJA YOGA -SAHAJI FAMILY'S TRYST FROM ACROSS THE GLOBE

Best Property Consultant of Indore: Sudesh DJV 9826358281

Mysterious Shivlingam found under Neem tree

HEALTH TIPS TRYST FOR HEALTH CONSCIOUS PERSONS

Why Modi is Best and Must for 2019

TALENT VIDEOS from Sudesh DJV Video collections