ഭസ്മം, ചന്ദനം, കുങ്കുമം കുറി ആചാരങ്ങൾ
നെറ്റിയിൽ കുറി തൊടേണ്ടതിങ്ങനെ അതി-രാവിലെ കുളിച്ചു കുറി തൊടണം എന്നതു പ-ണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായി-രുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദിക-ളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. എന്നാൽ, കുറി തൊടുന്നതിനു വ്യക്ത-മായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടു-ന്നതിന് ഉപയോഗിക്കുന്നത്. ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇട-ണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാ-ണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്. കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ. ശൈവ-വൈഷ്ണവ-ശാക്തേയം ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം. ചന്ദനം ചാർത്തി അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം. ഭസ്മമിട്ട് അതിൽ ചന്ദനമണിഞ്ഞ് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നത