പദ്മ ശ്രീ ഹരേക്കല ഹജ്ജബ്ബ Padma Shri Harekala Hajabba
ഒരു തെരുവ് കച്ചവടക്കാരനെത്തേടി പദ്മ ശ്രീ എത്തിയപ്പോൾ..
The above video is of Shri Harekala Hajabba who was awarded "Padmashri" for his excellent attitide and contribution towards upbringing poor students by arranging free education to them even when he himself is uneducated.
രാജ്യം നൽകുന്ന ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മ ശ്രീ പുരസ്കാരം ലഭിച്ച മംഗലാപുരം ഹരേക്കല സ്വദേശി ഹജ്ജബ്ബ.
തനിക്ക് ലഭിക്കാതെ പോയ ഒരു വിലപ്പെട്ട സംഗതിയാണ് ലോകത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവാണ് ജീവിതം ആ വഴിക്ക് മാറ്റിവെക്കാൻ ഹജ്ജബ്ബയെ പ്രേരിപ്പിച്ചത്. ഭാവി തലമുറക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന ഉറച്ച തീരുമാന-ത്തിന്റെ വിജയമാണ് ഈ പുരസ്‌കാര വെളിച്ചത്തിൽ എത്തി നിൽക്കുന്നത്.
വളരെ തുച്ഛമായ തന്റെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് വില്ലേജിൽ ഒന്നര ഏക്കർ സ്ഥലം വാങ്ങി അവിടെ 400 കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ നിർമ്മിച്ച് നടത്തുന്നു ഹജ്ജബ്ബ. അവിശ്വസനീയം എന്ന് നമുക്ക് തോന്നാവുന്ന ജീവിതം. ഒരു ദേശത്തിന്റെ മുഖച്ഛായ തന്നെ ഈ തെരുവ് കച്ചവടക്കാരൻ വർഷങ്ങൾ കൊണ്ട് മാറ്റി മറിച്ചു.
കർണാടകയിലെ യൂണിവേഴ്സിറ്റികളിൽ ഒരു പാഠമാണ് ഈ ജീവിതം. ബിരുദ വിദ്യാർഥികൾ ഇദ്ദേഹത്തെ കുറിച്ച് പഠിക്കുന്നു എന്നത് പോലും ഹജ്ജബ്ബ അറിഞ്ഞത് വൈകിയാണ്. തന്റെ കുട്ടയിലുള്ള മധുര നാരങ്ങ തീർക്കുക എന്നതാണ് അദ്ദേഹത്തിന്റെ പകൽ ചിന്ത.
പദ്മശ്രീ കിട്ടിയ കാര്യം പത്രക്കാർ അറിയിക്കുമ്പോഴും തെരുവിൽ നാരങ്ങ കച്ചവടം നടത്തുകയായിരുന്നു നിശബ്ദ വിദ്യാഭ്യാസ വിപ്ലവ നായകൻ. ദക്ഷിണ കന്നഡ ജില്ല ഹയർ പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ ഹജ്ജബ മുൻകൈ എടുത്തപ്പോൾ നാട്ടുകാർ ഒപ്പം നിന്നു. ഇന്ന് നാന്നൂറോളും കുട്ടികൾ പഠിക്കുന്നുണ്ട് ഹജ്ജബ എന്ന അമ്പത്തി രണ്ട് വയസ്സുകാരൻ ജീവിതം സമർപ്പിച്ചു പടുത്തുയർത്തിയ വിദ്യാലയത്തിൽ..
മംഗലാപുരത്തെ തെരുവിൽ ഇടതു കയ്യിൽ മധുര നാരങ്ങ കുട്ടയുമായി കറുത്ത് മെലിഞ്ഞ ഈ മനുഷ്യനെ കണ്ടാൽ ഒരു കിലോ നാരങ്ങ വാങ്ങാൻ മറക്കരുത്. കാരണം നിങ്ങൾ കൊടുത്ത നാണയ തുട്ടുകളിൽ ചിലത് നാനൂറു കുട്ടികളുടെ അറിവിലേക്കാണ് ചേക്കേറുക.
Sudesh DJV writes on contemporary subjects in the form of Articles and poems which are in the interest of the Nation in particular and for Mankind in general.
Comments