Translate

India Before After and Now

This article was collected from internet and posted here for the purpose of reaching this more audience and spreading this valuable and motivational information to benefit more citizens of our country.

The India it used to be before the invaders like Mughal from North West, Dutch in the southern India Malabar (now kerala is a part of previous Malabar) and Portuguese in the middle India, Goa. 

I will soon translate this Malayalam article in English and would upload in this blog. 

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.

വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്.

"ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ, നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.

ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.

സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.

ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.

ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്.

ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും..!!

എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.

ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.

AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.

അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.

AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല..!!

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.

എന്ത് കൊണ്ട് ഇത് സംഭവിച്ചു..??

ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക.

"ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.

ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.

ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം, ഒരുമിച്ചു ഭക്ഷിക്കാം , ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം.

ഒരാളിലും, ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.

ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല. ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.

ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.

നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.

പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി,

"സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.

ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.

ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.

കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..!

അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..!!

അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.

സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.

ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.

ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.

പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.

ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.

UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.

ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.

വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.

അതു  കൊണ്ട്ടൈ മൂറിനെ  പോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്.

സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു.

ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.

1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി.

സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത് തളളിക്കളഞ്ഞു..!!

ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല..!!

ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.

അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.

അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.

ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.

ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം.

ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.

ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.

സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.

സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും, അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും..!!

ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ ..!!

വായിച്ചതിനു ശേഷം ഷെയർ ചെയ്യുക 

ബിബിൻജിത്  നാരായണൻ 
ആലപ്പുഴ

Collected and uploaded in this page by
Sudesh DJV 

Sudesh DJV writes on contemporary subjects in the form of Articles and poems which is in the interest of the Nation in particular and for the Mankind in general.

Comments

Popular posts from this blog

Mi Life Mi Style My Lifestyle Marketing Pvt Ltd

Delhi bus Gang rape Case A Petition

Animal's Emotions Revealed

GOVT COLLEGE CHITTUR STUDENTS TRYST FOR SHARING VIEWS ,INFORMATIONS AND KEEPING IN TOUCH

SAHAJA YOGA -SAHAJI FAMILY'S TRYST FROM ACROSS THE GLOBE

Best Property Consultant of Indore: Sudesh DJV 9826358281

Mysterious Shivlingam found under Neem tree

HEALTH TIPS TRYST FOR HEALTH CONSCIOUS PERSONS

Why Modi is Best and Must for 2019

TALENT VIDEOS from Sudesh DJV Video collections