Justin George speaks
Below article was written by Mr Justin George (a strong Congress supporter) and is widely circulated in media.
The same is provided here for the convenience of my Keralite followers.
പക്കാ കോൺഗ്രസ് അനുഭാവിയും നമ്മുടെ ചങ്കുമായ ജസ്റ്റിൻ ജോർജ്ജ് എഴുതിയ പോസ്റ്റ് കോപ്പി ചെയ്യുന്നു.. വായിക്കണം, വായിക്കാതെ പോകരുത്...
👇👇👇👇👇
ഇതര മതസ്ഥരുടെ ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കലാണ് നവോത്ഥാനം എന്ന് കരുതുകയും ഇടത് മീഡിയ പ്രൊപ്പഗണ്ടയോടൊപ്പം ട്രോൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതാണ് സത്യമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന പ്രബുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന കേരള ജനതക്ക് ബിജെപിയുടെ വിജയവും ഇടതിന്റെ തോൽവിയും അവിശ്വസനീയ മായതിൽ അത്ഭുതപ്പെടാനില്ല.
സാംസ്കാരികമായ കാരണങ്ങളാൽ പശുവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്നവരെ ചാണകം എന്ന് വിളിച്ചു അപമാനിക്കുന്ന സാംസ്‌കാരിക നായകർക്ക് ബോംബിട്ടും, വടിവാളിന് വെട്ടിയും മനുഷ്യരെ കൊല്ലുന്നത് കണ്ടാൽ വാ തുറക്കാൻ തോന്നാറില്ല.
ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ട് ന്യൂനപക്ഷത്തെ ഏകീകരിക്കാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണ് കേരളത്തിൽ ഇടതിന് കിട്ടിയത്, ഭൂരിപക്ഷം ഏകീകരിക്കുന്നത് വർഗീയത ആണെങ്കിൽ ന്യനപക്ഷം ഏകീകരിക്കുന്നതും വർഗീയത ആണെന്ന് ഇനിയെങ്കിലും അംഗീകരിക്കണം.
മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ UPA സർക്കാർ ഇന്ത്യൻ എക്കണോമിയെ ആധുനീകവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പ്രവർത്തനങ്ങൾ നരേന്ദ്രമോദിയുടെ സർക്കാർ തുടർന്നതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിൽ താൽക്കാലികമായി ഉണ്ടായ പ്രശ്നങ്ങളാൽ കോൺഗ്രസ്സ് വിജയിക്കും എന്ന വിശ്വാസത്തെ പാടേ തെറ്റിച്ചു കൊണ്ട് നരേന്ദ്രമോഡി ഭരണത്തിലേക്ക് തിരിച്ചു വന്നതിന്റെ കാരണങ്ങളെ കുറിച്ച് പരിശോധിച്ചപ്പോളാണ് കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ എന്താണ് നടന്നതെന്ന് മനസ്സിലായത്.
സവർണ്ണ രാഷ്ട്രീയ പാർട്ടിയെന്ന് ബിജെപിയെ വിളിക്കുമ്പോളും ഉത്തരേന്ധ്യയിലെ സവർണ്ണരും അവർണ്ണരും ഒന്നിച്ചു നരേന്ദ്ര മോഡിയിൽ വിശ്വാസം അർപ്പിച്ചതിനെ EVM അട്ടിമറിയെന്ന് ഇനിയും പ്രചരിപ്പിക്കുന്നവർക്ക് മൂഢന്മാരുടെ സ്വർഗ്ഗത്തിൽ കഴിയാം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഘട്ട് ഉൾപ്പടെ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി വൻ വിജയം നേടിയതും അമേത്തിയിൽ തോൽക്കുകയും ചെയ്തതിന്റെ കാരണങ്ങളിൽ പ്രധാനം രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വം എടുത്ത തെറ്റായ തീരുമാനമാണ്.
കോടി കണക്കിന് ടോയ്‍ലെറ്റുകൾ പണിതു എന്ന് കേന്ദ്ര സർക്കാർ അവകാശപെട്ടപ്പോൾ ട്രോൾ ഇറക്കിയ മലയാളികൾ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളും പതിറ്റാണ്ടുകൾ ഭരിച്ച ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ ഒരു മറ പോലും ഇല്ലാതെ വെളിമ്പ്രദേശത്ത് പോയിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരാലംബരായ ജന വിഭാഗങ്ങളെ കുറിച്ച് ഓർത്തില്ല,
കോടി കണക്കിന് ഗ്യാസ് കണക്ഷനുകൾ സൗജന്യമായി കൊടുത്തു എന്ന് പറഞ്ഞപ്പോൾ അടുപ്പിൽ ഊതി പുക കൊണ്ട് കണ്ണ് നിറഞ്ഞിരുന്ന സ്ത്രീകളെ ഓർത്തില്ല,
സ്ത്രീകൾക്ക് ഒരു വിലയും ഇല്ലാതിരുന്ന ജനതയെ ബോധവൽക്കരിച്ചു പെൺകുട്ടികൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുകയും വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പുകൾ കൊടുത്തതിനെ കുറിച്ചും ആരും അന്വേഷിച്ചില്ല.
കാലാവസ്ഥ വ്യതിയാനം കൊണ്ടോ അന്താരാഷ്ട്ര തലത്തിലെ ഉൽപ്പന്നങ്ങളുടെ വില കുറവ് കൊണ്ടോ ചില പ്രദേശങ്ങളിൽ ദുരിതങ്ങൾ ഉണ്ടായിരുന്നത് പെരുപ്പിച്ചു കാട്ടി ഇന്ത്യയിലെ കർഷകർ മുഴുവൻ ദുരിതത്തിലാണ് എന്ന് പ്രചരിപ്പിച്ചാൽ ദുരിതം ഇല്ലാത്ത കർഷകർ വോട്ട് ചെയ്യുമോ ?
500,1000 നോട്ടുകൾ വല്ല കാലത്തും മാത്രം കാണുന്ന മനുഷ്യരോട് നോട്ട് നിരോധനത്തെ കുറിച്ച് പ്രസംഗിച്ചാൽ വോട്ട് കിട്ടുമോ ?
നിയമാനുസൃതം ബിസിനെസ്സ് നടത്തുന്നവർക്ക് താൽക്കാലികമായും അല്ലാത്തവർക്ക് സ്ഥിരമായും ബുദ്ധിമുട്ട് ഉണ്ടാക്കിയ GST യെ കുറിച്ച് പ്രചരിപ്പിച്ചാൽ സാധാരണക്കാർ ബിജെപിക്ക് വോട്ട് കൊടുക്കാതിരിക്കുമോ ?
ലോകം ഒട്ടാകെ നടക്കുന്ന ഭീകരതക്ക് നേരെ കണ്ണടച്ചതിന് ശേഷം പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ കെട്ടി വെച്ച് കാവി ഭീകരതയെ കുറിച്ച് പ്രസംഗിച്ചാൽ ഹിന്ദുക്കൾ വോട്ട് കൊടുക്കുമോ ?
അംബാനിയും, അദാനിയും ഉൾപ്പടെയുള്ള ഇന്ത്യയിലെ ഒരു ശതമാനം പോലും ഇല്ലാത്ത കോർപ്പറേറ്റുകൾക്ക് ചെയ്തു കൊടുത്തു എന്ന് പറയപ്പെടുന്ന സൗകര്യങ്ങളുടെ പേരിൽ 99% വരുന്ന ഇന്ത്യൻ ജനത വോട്ട് ചെയ്യില്ല എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി.
വാജ്‌പേയ് ഇന്ത്യയെ തിളക്കിയത് എത്ര കിട്ടിയാലും തൃപ്തിയാവാത്തവർ ജീവിക്കുന്ന അർബൻ ഏരിയകളിലാണ് എന്നാൽ നരേന്ദ്ര മോഡി കടന്ന് കയറിയത് ഗ്രാമീണ ജനതയുടെ മനസ്സിലേക്കാണ്,
ചൗക്കീദാർ ചോർ ആണെന്ന് പ്രചരിപ്പിച്ചത് കൊണ്ട് മാത്രം അവരുടെ മനസ്സ് മാറില്ല. RSS എന്ന സംഘടനയുടെ ശക്തിക്കും, പണത്തിന്റെ ബലത്തിനും അപ്പുറം ഹിന്ദുക്കളിൽ സ്വത ബോധം ഉണർന്നു എന്നതും ബിജെപിയുടെ വലിയ വിജയത്തിന്റെ കാരണമാണ്, അതിന് ഏറ്റവും കൂടുതൽ സഹായകമായത് ചാണകം എന്ന അധിക്ഷേപത്തിലൂടെയും കാവി ഭീകരത എന്ന പ്രചാരണത്തിലൂടെയും 80% വരുന്ന ഇന്ത്യയിലെ ഹൈന്ദവരെ കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പടെ ഉള്ളവർ അപമാനിച്ചതാണ്.
Collected from Reliable internet sourses and forwarded.
Sudesh DJV writes on contemporary subjects in the form of Articles and poems which is in the interest of the Nation in particular and for the Mankind in general.
Comments