ഭസ്മം, ചന്ദനം, കുങ്കുമം കുറി ആചാരങ്ങൾ
നെറ്റിയിൽ കുറി തൊടേണ്ടതിങ്ങനെ അതി-രാവിലെ കുളിച്ചു കുറി തൊടണം എന്നതു പ-ണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായി-രുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദിക-ളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. എന്നാൽ, കുറി തൊടുന്നതിനു വ്യക്ത-മായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടു-ന്നതിന് ഉപയോഗിക്കുന്നത്.
ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇട-ണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാ-ണു മൂന്നു വരയായി ഭസ്മം തൊടുന്നത്.
ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്.
കുങ്കുമം തൊടേണ്ടതു നെറ്റിയിൽ രണ്ടു പുരികങ്ങളുടെ മധ്യത്തിൽ ചെറിയൊരു വൃത്തരൂപത്തിൽ.
ശൈവ-വൈഷ്ണവ-ശാക്തേയം ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്.
ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം.
ചന്ദനം ചാർത്തി അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം.
ഭസ്മമിട്ട് അതിൽ ചന്ദനമണിഞ്ഞ് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീസാന്നിധ്യത്തിന്റെ സൂചന എന്നു വിശ്വാസം.
ഭസ്മം തൊടുന്നത് ഏതുവിധം മഹേശ്വര വൃതമാണ് ഭസ്മധാരണം. സര്‍വ്വപാപ നാശകരമാണിത്. ആചാരപരമായും ശാസ്ത്രപരമായും വളരെ പ്രാധാന്യ-മര്‍ഹിയ്ക്കുന്നു. എന്നാല്‍ വിധിയാംവണ്ണം ഇതുധരിയ്ക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും പുഷ്ടി വര്‍ദ്ധിയ്ക്കും.
പ്രഭാതത്തിലെയുള്ള കുളികഴിഞ്ഞാല്‍ പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ഇടത്തെ ഉള്ളംകൈയ്യില്‍ ഭസ്മമെടുത്ത് വലത്തെ കൈകൊണ്ടടച്ചു പിടിച്ച് നമഃശിവായ എന്നു ജപിച്ച് വെള്ളം ആവശ്യത്തിനെടുത്ത് കുഴച്ച് തള്ള വിരലും ചെറുവിരലും കൂട്ടാതെ മുന്നുവിരലും ചേര്‍ത്ത് കുറിതൊടുക.
ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്ന-തിനെ പറ്റിഫലശ്രുതിയില്‍ പറയുന്ന-തിങ്ങനെയാണ്. ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും. സര്‍വ്വാംഗ-ധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും.
പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ. എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം.
Sudesh DJV writes on contemporary subjects in the form of Articles and poems which are in the interest of the Nation in particular and for Mankind in general.
Comments