Translate

ജമ്മു കശ്മീർ ഒറ്റനോട്ടത്തിൽ

ജമ്മു കശ്മീർ  ഒറ്റനോട്ടത്തിൽ


10,​ 000 അർദ്ധസൈനികരെ വിന്യസിച്ചതിന് പുറമേ 25000 സൈനികരെ കൂടി നിയോഗിച്ചു കേന്ദ്രം ജമ്മു കാശ്മീരിൽ പിടിമുറുക്കുന്നു.

 കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി പാകിസ്ഥാനിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണ് സൈനിക വിന്യാസം എന്ന അഭ്യൂഹവും ഉണ്ട്. അതിർത്തി പ്രദേശങ്ങളിൽ നാല് മാസത്തേക്ക് വേണ്ട റേഷൻ സർക്കാർ നൽകി വരുന്നതും ഈ ഭയത്തെ സാധൂകരിക്കുന്നു.
Kashmir cumbing operation to cleanse the valley from terrorists from their hideouts... 

 ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പുകൾ എടുത്തു കളയുന്നതിന് മുന്നോടിയായാണ് വൻ തോതിലുള്ള  സൈനിക വിന്യാസമെന്ന് കാശ്മീരിലേ വിഘടനവാദികൾ വിലയിരുത്തുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതും ഇവർ ഭയത്തോടെ നോക്കി കാണുന്നു .

  അർധസൈനികരുടെ 100 ട്രൂപ്പുകളായി 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കാശ്മീരിൽ വിന്യസിച്ചത്. അമർനാഥ് തീർത്ഥാടന സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന 40,000  സൈനികരെയും ആ ചുമതലയിൽ നിന്ന് മാറ്റി ഇപ്പോൾ സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരിക്കുകയാണ്. അമർനാഥ് തീർത്ഥാടനം മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനും പുറമേ 25000 സൈനികർ കാശ്മീരിലെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു. പാക് അതിർത്തിയോട് ചേർന്നു ഇന്ത്യൻ ആർമി വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും വിന്യസിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് ഹെലികോപ്റ്റർ ലാൻഡിങ് പാഡുകളും വ്യോമസേന താവളങ്ങളും പ്രവർത്തന നിരതമാണ് .

സാധാരണഗതിയിൽ ഇന്ത്യൻ സൈനിക വിന്യാസം ഉണ്ടായാൽ ജമ്മു കശ്മീരിൽ കനത്ത പ്രതിഷേധം ഉണ്ടാകുമെങ്കിലും ഇത്തവണ അതുണ്ടായില്ല എന്നത് ശ്രദ്ധേയം.എതിർക്കുന്നവരെ ഒരു ദയയുമില്ലാതെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി കഴിഞ്ഞു. ഇതുവരെ ഉണ്ടായിരുന്ന മൃദു സമീപനം രണ്ടാം ബിജെപി ബിജെപി സർക്കാർ  കാണിക്കാത്തതിനാൽ
പ്രതിഷേധക്കാരും ഒതുങ്ങിക്കഴിഞ്ഞു. കല്ലേറ് നടത്തുന്നവരെ അവിടെവെച്ചുതന്നെ വെടിവെച്ച് കൊല്ലാൻ ആണ് ഉത്തരവ്. മനുഷ്യാവകാശ ലംഘനം എന്ന ആരോപണം ഉയർത്തി  കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് സൈന്യത്തെ തടയാൻ ഇത്രയും കാലം കഴിഞ്ഞുവെങ്കിലും, എതിർക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം ആരോപണങ്ങളെ ഒരുതരത്തിലും  വിലവയ്ക്കില്ലെന്നുമാണ് ഇപ്പോഴത്തെ സർക്കാരിൻറെ നിലപാടു.

സൈനിക വിന്യാസത്തിന് പുറമേ ബാരാമുള്ള ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ.ഐ.എ  റെയ്‍ഡും സൈന്യത്തിൻറെ അകമ്പടിയോടുകൂടി നടക്കുകയാണ്. ഒരേസമയം ആയിരക്കണക്കിന് സൈനികർ ഓരോ ഗ്രാമവും വളഞ്ഞു   പരിശോധിക്കുന്നത് തുടരുന്നു.
Collected the information from reliable sourses by Sudesh DJV. 

Sudesh DJV writes on contemporary subjects in the form of Articles and poems which is in the interest of the Nation in particular and for the Mankind in general.

Comments

Popular posts from this blog

Mi Life Mi Style My Lifestyle Marketing Pvt Ltd

Delhi bus Gang rape Case A Petition

Animal's Emotions Revealed

GOVT COLLEGE CHITTUR STUDENTS TRYST FOR SHARING VIEWS ,INFORMATIONS AND KEEPING IN TOUCH

SAHAJA YOGA -SAHAJI FAMILY'S TRYST FROM ACROSS THE GLOBE

Best Property Consultant of Indore: Sudesh DJV 9826358281

Mysterious Shivlingam found under Neem tree

HEALTH TIPS TRYST FOR HEALTH CONSCIOUS PERSONS

Why Modi is Best and Must for 2019

TALENT VIDEOS from Sudesh DJV Video collections